Custom gadget

Get this tabber widget

2014 മാർച്ച് 12, ബുധനാഴ്‌ച

അവർണ്ണനീയ വർണ്ണങ്ങൾ

മഴവില്ലു കാണിച്ചു പണ്ടുതോട്ടെയാരോ
പഠിപ്പിച്ച കള്ളം;പല നിറങ്ങൾ
ചേർന്നൊരു നിറമാകും പോലും!

ഇന്നലെവരെയത് മൂവർണക്കൊടി
ഇന്നിതാ കരിങ്കൊടി;കാവിക്കും
പച്ചക്കുമദ്ധ്യെ ശുഭമാം ശുഭ്രതയിൽ
ആരോ കാലുഷ്യത്തിൻ കറുപ്പ്
   കലർത്തിപോലും!

മാങ്ങയും ഒതളങ്ങയും തമ്മിൽ
തിരിച്ചറിയാനാകാത്ത പ്രായത്തിലെന്റെ
ഒറ്റതുണി തട്ടം വലിച്ചുകീറുന്നു
പല നിറങ്ങളിൽ പല തട്ടങ്ങളണിഞ്ഞ
ശൂലധാരികൾ!

ഒരു കീറൽ പോലും തുന്നാനാകാത്ത
തയ്യൽക്കാരാ, നിനക്ക് നിന്റെ
തൂഷിയും നൂലുമേറെ ഭാരം,
ഏറെ ഭാരം!!

2014 ഫെബ്രുവരി 21, വെള്ളിയാഴ്‌ച



മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച കവിത

ബ്ലോഗ്‌

ഇന്നലെ ഞാൻ
നൊന്തു പെറ്റ കവിത
ചാപ്പിള്ളയെന്നു
പ്രസാധകർ.
മോർച്ചറിയിൽനിന്നും
 മോഷ്ട്ടിച്ചു ഞാൻ അതിനെ
ഇ-ലോകത്ത് പുനർപെറ്റു

                                                                                   മർവ.എം .

2014 ജനുവരി 19, ഞായറാഴ്‌ച

വാസ്തവം

ഇതാ
എന്റെയുടലിൽ
ഒരു ബോർഡ്‌ നാട്ടുന്നു,
"നോ മാൻസ് ലാൻഡ്‌"!
അറിയുക
വിളിക്കാതിരിന്നിട്ടും
വിരുന്നെത്തുന്ന
ചില ചുവന്ന
നിമിഷങ്ങൾ
മാത്രമേ ഞാൻ
ഒരു പെണ്ണെന്നു
എന്നെയോർമിപ്പിക്കാറുള്ളൂ
       
                           മർവ...






2014 ജനുവരി 17, വെള്ളിയാഴ്‌ച

കാലം

വർത്തമാനത്തിനു
അഹങ്കാരം.
ഭൂതത്തോടും
ഭാവിയോടും
ഉള്ളിൽ
നുള്ളന്പില്ലാതെ
മൊഴിയുന്നു,
നീ  ഞാനുള്ളത്
കൊണ്ടു മാത്രം

2011 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

അമൂല്യം

 അമൂല്യം 

കാറ്റില്‍  അലിഞ്ഞിരിക്കും
കണ്ണീരിന്റെ കയ്പ്പയിരിക്കും കാര്‍മേഘങ്ങളെ
കരയിച്ചത്.
ഒരിറ്റു സ്നേഹത്തിനു വേണ്ടി മഴത്തുള്ളികള്‍
മണ്ണിനെ പുല്കിയപ്പോള്‍
എന്നും ജ്വലിച്ചു ഇരുന്ന
സുര്യന്‍ ലജ്ജയലെന്ഗോ
മറഞ്ഞു.