Custom gadget

Get this tabber widget

2014, മാർച്ച് 12, ബുധനാഴ്‌ച

അവർണ്ണനീയ വർണ്ണങ്ങൾ

മഴവില്ലു കാണിച്ചു പണ്ടുതോട്ടെയാരോ
പഠിപ്പിച്ച കള്ളം;പല നിറങ്ങൾ
ചേർന്നൊരു നിറമാകും പോലും!

ഇന്നലെവരെയത് മൂവർണക്കൊടി
ഇന്നിതാ കരിങ്കൊടി;കാവിക്കും
പച്ചക്കുമദ്ധ്യെ ശുഭമാം ശുഭ്രതയിൽ
ആരോ കാലുഷ്യത്തിൻ കറുപ്പ്
   കലർത്തിപോലും!

മാങ്ങയും ഒതളങ്ങയും തമ്മിൽ
തിരിച്ചറിയാനാകാത്ത പ്രായത്തിലെന്റെ
ഒറ്റതുണി തട്ടം വലിച്ചുകീറുന്നു
പല നിറങ്ങളിൽ പല തട്ടങ്ങളണിഞ്ഞ
ശൂലധാരികൾ!

ഒരു കീറൽ പോലും തുന്നാനാകാത്ത
തയ്യൽക്കാരാ, നിനക്ക് നിന്റെ
തൂഷിയും നൂലുമേറെ ഭാരം,
ഏറെ ഭാരം!!

1 അഭിപ്രായം:

  1. ആദ്യമായിട്ടാണ് ന ല്ലോണം ശ്രമിച്ചാൽ നീ പറയുന്നതിൽ എന്തെങ്കിലുമൊക്കെ മനസിലാകുമെന്ന് തോന്നുന്നത്. കമെന്റ് പൊറുക്കുക.

    മറുപടിഇല്ലാതാക്കൂ